ലൗത്ത്: കൗണ്ടി ലൗത്തിൽ വനിതാ ചൈൽഡ്കെയർ വർക്കറെ ജയിലിൽ അടച്ച് കോടതി. ഡണ്ട്ലാക്ക് സർക്യൂട്ട് കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ, ലഹരി ഇടപാട് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ടാണ് തടവ് ശിക്ഷ.
33 കാരിയായ മെെക്കേല ഫിറ്റ്സ്പാട്രികാണ് പ്രതി. രത്മുള്ളൻ പാർക്ക് സ്വദേശിയായ യുവതി 13,000 യൂറോയിലധികം വിലവരുന്ന ലഹരിവസ്തുവിന്റെ ഇടപാടാണ് നടത്തിയതെന്നാണ് കണ്ടെത്തൽ. 2024 ജനുവരിയിൽ ആയിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. കേസിൽ രണ്ട് വർഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്.
Discussion about this post

