ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യുകെ മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. മഴ വെള്ളപ്പൊക്കത്തിന് ഉൾപ്പെടെ കാരണമാകാമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്.
ആൻഡ്രിം, അർമാഗ്, ഡൗൺ, ടൈറോൺ, ടെറി എന്നീ കൗണ്ടികളിലാണ് യെല്ലോ വാണിംഗ്. ഇന്ന് രാവിലെ 10 മണി മുതൽ മുന്നറിയിപ്പ് തുടരും. രാത്രി 11.59 വരെയാണ് മുന്നറിയിപ്പ് ഉണ്ടാകുക. അയർലൻഡിലെ കൗണ്ടികളിലും ഇന്ന് മഴ കനക്കുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്.
Discussion about this post

