മയോ: കൗണ്ടി മയോയിൽ തേനീച്ചകളുടെ ആക്രമണത്തിൽ വയോധിക മരിച്ചു. 70 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
ബാലികാസിൽ താമസിക്കുന്ന സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്. 70 കാരിയും ഭർത്താവും ചേർന്ന് വീട്ടിൽ തേനീച്ച വളർത്തുന്നുണ്ട്. ഇന്നലെ വൈകീട്ട് കൂടുകളിൽ നിന്നും തേൻ ശേഖരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.
ബഹളം കേട്ട് ഇവരെ രക്ഷിക്കാൻ എത്തിയവർക്കും പ്രദേശവാസികൾക്കും തേനീച്ചകളുടെ കുത്തേറ്റിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.
Discussion about this post

