ലിമെറിക്ക്: ലിമെറിക്കിൽ വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. 60 വയസ്സുള്ള മാർഗരറ്റ് നെവില്ലെയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു വീടിന് തീപിടിച്ച് ഉണ്ടായ അപകടത്തിൽ മാർഗരറ്റിന് ജീവൻ നഷ്ടമായത്.
രണ്ട് മക്കളാണ് മാർഗറ്റിന് ഉള്ളത്. ഡൺസ് സ്റ്റോഴ്സിലെ മുൻ ജീവനക്കാരി ആയിരുന്നു. മാർഗരറ്റിന്റെ അപ്രതീക്ഷിത വിയോഗ വാർത്ത എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു മാർഗരറ്റിന്റെ വീടിന് തീപിടിച്ചത്. സംഭവ സമയം മാർഗരറ്റ് മാത്രം ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
Discussion about this post

