ഡബ്ലിൻ: അയർലൻഡിന്റെ തൊഴിൽ വിപണിയെ പുനർരൂപകൽപ്പന ചെയ്ത് എഐ. സാങ്കേതിക വിദ്യയുടെ ആവിർഭാവം ബിരുദധാരികളായ തൊഴിലാളികളെ നിയമിക്കുന്നത് കുറച്ചിട്ടുണ്ടാണ് റിക്രൂട്ട്മെന്റ് കൺസൾട്ടൻസിയായ മോർഗൻ മക്കിൻലിയുടെ പഠനത്തിലെ കണ്ടത്തൽ. അതേസമയം വിവിധ മേഖലകളിൽ വിദഗ്ധരുടെ ആവശ്യം വർധിച്ചിട്ടുമുണ്ട്.
കഴിഞ്ഞ വർഷം ഒന്നാം പാദത്തിൽ ജോലി ഒഴിവുകൾ 11.9 ശതമാനം കുറഞ്ഞു. 2024 ലെ നാലാം പാദത്തെക്കാൾ 1.9 ശതമാനം കുറവാണ് ഇത്. എന്നാൽ 2025 അവസാനം ആയപ്പോഴേയ്ക്കും രജിസ്ട്രേഷനുകൾ വർധിച്ചുവെന്നും മോർഗൻ മക്കിൻലി വ്യക്തമാക്കുന്നു.
Discussion about this post

