ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ടെന്റിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോലീസ്. പ്രാഥമിക പരിശോധനയിലെ വിവരങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു 40 വയസ്സോളം പ്രായം തോന്നിക്കുന്ന നതാഷ സ്മിത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നതാഷയ്ക്ക് രണ്ട് ആൺ മക്കളാണ് ഉള്ളത്. കുട്ടികൾക്ക് സഹായം എന്ന തരത്തിൽ ധനസമാഹരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. നിലവിൽ നതാഷയുടെ മൃതദേഹം സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കൂ.
Discussion about this post

