ഡബ്ലിൻ: അയർലൻഡിന്റെ സംരംഭക മേഖലയിലെ കരുത്തുറ്റ വർഷമായി 2025. സ്റ്റാർട്ടപ്പുകളുടെ വർഷമായിരുന്നു 2025 എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായിട്ടാണ് മേഖല ഇത്രയും കരുത്തുകാട്ടുന്നത്.
ബിസിനസ് ഇന്റലിജൻസ് പ്രൊവൈഡറായ CRIFVision-Net പ്രകാരം, കഴിഞ്ഞ വർഷം 26,500 സ്റ്റാർട്ടപ്പുകൾ രൂപീകരിച്ചു. 2024 മായി താരതമ്യം ചെയ്യുമ്പോൾ 11 ശതമാനത്തിന്റെ വർധനവാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ 38 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ഐടി മേഖലയിൽ 29 ശതമാനവും നിർമ്മാണ രംഗത്ത് 18 ശതമാനവും ആയിരുന്നു വളർച്ച.
Discussion about this post

