ഡൊണഗൽ: മഴ റഡാറുകൾ സ്ഥാപിക്കാൻ മെറ്റ് ഐറാന് അനുമതി. കിൽക്കെന്നി, ഡൊണഗൽ എന്നീ കൗണ്ടികളിലാണ് റഡാറുകൾ സ്ഥാപിക്കുന്നത്. രണ്ടിടങ്ങളിലും മഴ റഡാറുകൾ സ്ഥാപിക്കാൻ കൗണ്ടി കൗൺസിലുകൾ അനുമതി നൽകി.
കിൽക്കെന്നിയിലെ ബ്രൗൺ മൗണ്ടെയിനിലാണ് റഡാറിന്റെ നിർമ്മാണ പ്രവർത്തനം നടക്കുക. സ്റ്റീൽ റഡാറിനൊപ്പം നിരീക്ഷണ സംവിധാനങ്ങൾ സജ്ജീകരിച്ച മുറിയും ഉണ്ടാകും. ഡൊണഗലിലെ ലഫാദിലാണ് റഡാർ നിർമ്മിക്കുന്നത്. 30 മീറ്റർ ഉയരത്തിലുള്ള റഡാർ കാടിന് സമീപം ആണ് സ്ഥാപിക്കുക. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് റഡാറുകൾക്കായി അപേക്ഷകൾ നൽകിയത്. ക്രിസ്തുമസിന് മുൻപ് രണ്ട് കൗണ്ടി കൗൺസിലുകളും അനുമതി നൽകുകയായിരുന്നു.
Discussion about this post

