ഡബ്ലിൻ: ഡൺ ലാവോഹെയറിൽ ജെറ്റ് സ്കീ അപകടത്തെ തുടർന്ന് കടലിൽ അകപ്പെട്ടവരെ രക്ഷിച്ചു. മൂന്ന് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ കോസ്റ്റ് ഗാർഡും ലൈഫ് ബോട്ട് ജീവനക്കാരും ചേർന്നാണ് രക്ഷിച്ചത്. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കിഴക്കൻ പിയറിൽവച്ചായിരുന്നു അപകടം ഉണ്ടായത്. സംഭവം കണ്ടവരാണ് അപകടവിവരം മറൈൻ റെസ്ക്യൂ കോർഡിനേഷൻ സെന്ററിൽ വിളിച്ച് അറിയിച്ചത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
Discussion about this post

