ഡബ്ലിൻ: ഐറിഷ് പൗരൻ റഷ്യയിൽ തടവിലെന്ന് റിപ്പോർട്ട്. ഫോണിൽ റഷ്യൻ വിരുദ്ധ സന്ദേശം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് റഷ്യ തടവിലാക്കിയത് എന്നാണ് വിവരം. ഉക്രേനിയൻ സ്വദേശിനിയായ അദ്ദേഹത്തിന്റെ ഭാര്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭർത്താവിനെ പുറത്തിറക്കാൻ ഐറിഷ് അധികൃതർ ഇടപെടണമെന്നും ഭാര്യ ഡാരിയ പെട്രെങ്കോ ആവശ്യപ്പെട്ടു.
49 കാരനായ ദിമിത്രി സിംബേവാണ് തടവിൽ കഴിയുന്നത്. ഓഗസ്റ്റിലാണ് ദിമിത്രിയെ റഷ്യൻ അധികൃതർ തടവിലാക്കിയത് എന്നാണ് ഡാരിയ പറയുന്നത്.
Discussion about this post

