ഡബ്ലിൻ: ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ എന്ന വിശ്വാസികളുടെ ആഗ്രഹം സഫലമായി. മാർൽബറോ സ്ട്രീറ്റിലെ പ്രോ കത്തീഡ്രൽ ഇനി മുതൽ സെന്റ് മേരീസ് കത്തീഡ്രൽ ആയി അറിയപ്പെടും. ലിയോ മാർപ്പാപ്പയാണ് ഇത് സംബന്ധിച്ച നാമകരണം നടത്തിയത്.
മാർപ്പാപ്പ കത്തീഡ്രൽ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികൾക്ക് സന്തോഷം പകരുന്ന പ്രഖ്യാപനം ഉണ്ടായത്. സെന്റ് മേരീസ് കത്തീഡ്രലിൽ കുർബാനയ്ക്കിടെ ആർച്ച് ബിഷപ്പ് ഡെർമോട്ട് ഫാരെൽ നിയമ ഉത്തരവ് ഉയർത്തിക്കാട്ടുകയായിരുന്നു. 500 വർഷത്തിന് ശേഷമാണ് ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ യാഥാർത്ഥ്യമാകുന്നത്.
Discussion about this post

