തിരുവനന്തപുരം: ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. നെയ്യാറ്റിന്‍കര അരങ്കമുകള്‍ സ്വദേശി പ്രബോധ് ചന്ദ്രനാണ് അറസ്റ്റിലായത്. കുട്ടിയെ മര്‍ദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും ഭാര്യയെ മര്‍ദ്ദിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ക്ലീനിംഗ് ലോഷന്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ആരോഗ്യനില തൃപ്തികരമായതോടെയാണ് പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തത്.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയില്‍ വെച്ച് മര്‍ദിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.അമ്മയെയും തന്നെയും വീട്ടില്‍ നിന്നും ഇറക്കി വിടാറുണ്ടെന്നും വെളിപ്പെടുത്തി. പിതാവിനെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

