ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കത്തി കാട്ടി പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. 46 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണെന്നാണ് സൂചന.
വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആൻഡ്രിം റോഡിലുള്ള ഫ്ളാറ്റിലാണ് ഇയാളുടെ താമസം. കത്തിയുമായി ഫ്ളാറ്റിന് പുറത്തേയ്ക്ക് എത്തി ഇയാൾ ആളുകളെ കുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടനെ പരിസരവാസികൾ വിവരം പോലീസിനെ അറിയിച്ചു.
ഇതിനിടെ ഇയാൾ ഫ്ളാറ്റിന് തീയിടുകയും ചെയ്തിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഉടനെ തീ അണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ബലംപ്രയോഗിച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Discussion about this post

