ഡബ്ലിൻ: നഗരങ്ങളുടെ പുനർവികസനത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനം. 400 മില്യൺ യൂറോയിലധികമാണ് സഹായമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുക. ഉപയോഗശൂന്യമായ പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളുടെ പുനർവികസനത്തിനും പൗരന്മാരുടെ അടിസ്ഥാന സൗകര്യവികസനത്തിനും പ്രാദേശിക ഭരണകൂടങ്ങൾക്ക് ഈ തുക ചിലവഴിക്കാം.
നിർദ്ദിഷ്ട ലക്ഷ്യങ്ങൾ കൈവരിച്ചാൽ മാത്രമാണ് സർക്കാരിൽ നിന്നും ഈ തുക ലഭിക്കുക. ഭവനമന്ത്രി ജെയിംസ് ബ്രൗണാണ് ഇക്കാര്യം അറിയിച്ചത്. മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഭവനമന്ത്രി അറിയിച്ചു.
നിലവിലുള്ള ടൗൺസ് ആൻഡ് സിറ്റീസ് റീജനറേഷൻ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഭാഗമാണ് ധനസഹായം.

