തൃശൂർ : വാഹന ദുരുപയോഗത്തിൽ രക്ഷിതാക്കൾക്ക് അന്ത്യശാസനവുമായി ഗതാഗതമന്ത്രി സിപി ജോൺ. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ വാഹനം വിറ്റോളൂവെന്നാണ് മന്ത്രി പറയുന്നത്. കുട്ടികളെ ഒന്നും പറയാനില്ല. കുട്ടികളെ നിയന്ത്രിക്കേണ്ടത് രക്ഷിതാക്കളാണ്. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മത്സര ഓട്ടത്തിന്റെ കാര്യത്തിൽ സ്വകാര്യ ബസുകളെ മാത്രം കുറ്റം പറയാനാകില്ല. സമയക്രമമാണ് യഥാർത്ഥ പ്രശ്നം. സ്വകാര്യ ബസുകളുടെ സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട് . രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. ഇത് പുനപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

