ആര്യനാട്: ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐ ടി ഐ വിദ്യാർഥി പിടിയിൽ . ആര്യനാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
7 മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത യുവാവിനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Discussion about this post

