ഡബ്ലിൻ: ഐറിഷ് വിസ്കി ഡിസ്റ്റിലറികൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ സന്ദർശകരുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഐറിഷ് വിസ്ക്കി അസോസിയേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ജൂൺവരെയുള്ള 12 മാസ കാലയളവിൽ 10 ലക്ഷത്തിലധികം ആളുകളാണ് ഐറിഷ് വിസ്കി ഡിസ്റ്റിലറീസ് സന്ദർശിച്ചത്. കോവിഡ് മഹാമാരിയ്ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ കണക്കാണ് ഇത്. വിസ്കി ഡിസ്റ്റിലറികളിൽ ഒരാൾക്ക് ശരാശരി 41.24 യൂറോയാണ് ഓൺസൈറ്റ് ചിലവ് ഉണ്ടായത്. 34 മുതൽ 45 വയസ്സുവരെ പ്രായമുള്ളവരാണ് ഡിസ്റ്റിലറികൾ കൂടുതലായി സന്ദർശിച്ചത്. അതേസമയം കഴിഞ്ഞ വർഷം വിസസ്കിയുടെ കയറ്റുമതി മൂല്യം 1 ബില്യൺ യൂറോ കവിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

