ഡബ്ലിൻ: അയർലൻഡിൽ ഈ വർഷം നടന്നത് ഇരുന്നൂറിലധികം അവയവദാനങ്ങൾ. 202 അവയവമാറ്റ ശസ്ത്രക്രിയകളാണ് ഈ വർഷം ഇതുവരെ നടന്നത് എന്ന് എച്ച്എസ്ഇയുടെ ഓർഗൻ ഡൊണേഷൻ ട്രാൻസ്പ്ലാന്റ് അയർലൻഡ് ഓഫീസ് വ്യക്തമാക്കി. വൃക്കമാറ്റ ശസ്ത്രക്രിയകളാണ് ഇതിൽ ഏറ്റവും കൂടുതലായി നടന്നിരിക്കുന്നത്.
136 വൃക്ക ദാനങ്ങളാണ് ഈ വർഷം നടന്നത്. ഇതിൽ 29 ദാതാക്കൾ തങ്ങളുടെ ഒരു കിഡ്നി ദാനം ചെയ്യുകയായിരുന്നു. ഏഴ് ഹൃദയങ്ങളും 16 ശ്വാസകോശങ്ങളും മാറ്റിവച്ചു. 28 കരൾ മാറ്റ ശസ്ത്രക്രിയകളും അഞ്ച് പാൻക്രിയാസ് മാറ്റ ശസ്ത്രക്രിയകളും നടന്നു.
Discussion about this post

