ഡബ്ലിൻ: ഫിൻഗ്ലാസിൽ കാണാതായ കൗമാരക്കാരനെ കണ്ടെത്താൻ സഹായം തേടി പോലീസ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. 16 വയസ്സുള്ള പ്രെസ്റ്റൺ ഒ സള്ളിവനെ ആണ് കാണാതെ ആയത്.
ഡിസംബർ 19 മുതലാണ് കുട്ടിയെ കാണാതെ ആയത്. അന്ന് മുതൽ പോലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്. 5 അടി 8 ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും തവിട്ട് നിറത്തിലുള്ള മുടിയുമാണ് കുട്ടിയുടേത്. നീലയാണ് കുട്ടിയുടെ കണ്ണിന്റെ നിറം.
Discussion about this post

