ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. മൂന്ന് മില്യൺ യൂറോ വിലമതിയ്ക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. വ്യാഴാഴ്ച ആയിരുന്നു സംഭവം. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരി പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
അമേരിക്കയിൽ നിന്നും എത്തിയ വിമാനത്തിൽ ആയിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ഡബ്ലിനിലെ അഡ്രസിലേക്ക് പാഴ്സൽ ആയി വിമാനത്തിൽ എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ പാഴ്സലിൽ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. 150 കിലോ ഹെർബൽ കഞ്ചാവാണ് പാഴ്സലിൽ ഉണ്ടായിരുന്നത്.
Discussion about this post

