ഡബ്ലിൻ: അയർലൻഡിൽ കെട്ടിടങ്ങളോ സ്വത്തുക്കളോ ഉപയോഗശൂന്യമായി ഇട്ടാൽ നടപടി. ഇത്തരം സ്വത്തുക്കൾക്കു മേൽ ഏഴ് ശതമാനം നികുതി ചുമത്താനാണ് സർക്കാർ തീരുമാനം. കെട്ടിടങ്ങൾ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന സാഹചര്യം തടയാൻ റവന്യൂകമ്മീഷണർമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് വൻകുത നികുതിയായി ഈടാക്കുന്നത്. ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന സ്വത്തിന്റെ മൂല്യത്തിന്റെ ഏഴ് ശതമാനമാണ് നികുതിയായി ചുമത്തുക.
നിലവിൽ പഴയെ ലെവി സമ്പ്രദായമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് തുടരുന്നത്. എന്നാൽ ഇതിൽ ശക്തമായ വിമർശനം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഏഴ് ശതമാനം നികുതി എന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. ഇതേക്കുറിച്ച് ധനമന്ത്രി സൈമൺ ഹാരിസിന്റെ നേതൃത്വത്തിൽ വിശദമായ ചർച്ച നടത്തും.

