ബെൽഫാസ്റ്റ്: തെക്കൻ ബെൽഫാസ്റ്റിൽ രണ്ട് യുവാക്കളെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഡൊണഗൽ റോഡ് മേഖലയിലെ ഉലിഡിയ ഹൗസിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ ഇരുവരും മരിച്ചതായി വ്യക്തമായി. സംഭവ സ്ഥലത്ത് പോലീസ് വിശദമായ പരിശോധന നടത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

