ഡബ്ലിൻ: ഉത്സവകാലത്ത് ലൈംഗിക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡബ്ലിൻ സെന്റ് ജെയിംസ് ആശുപത്രിയിലെ ലൈംഗികാരോഗ്യ വിദഗ്ധനാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയത്. സാധാരണയായി ഈ സമയത്ത് ലൈംഗിക രോഗങ്ങളുടെ വ്യാപനം വർധിക്കാറുണ്ടെന്നും
ജെനിറ്റോറിനറി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഐസ്ലിംഗ് ലോയ് പ്രതികരിച്ചു.
ഉത്സവകാലത്ത് ആളുകൾ അമിതമായി മദ്യപിയ്ക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യും. ഈ വേളയിൽ ഇവർ ചില തെറ്റായ തീരുമാനങ്ങൾ എടുക്കാറുണ്ട്. പിറ്റേ ദിവസം പലരും രോഗലക്ഷണങ്ങളോടെയോ അല്ലെങ്കിൽ ഭയത്തോടെയോ ആകും എഴുന്നേൽക്കാറുള്ളത്. ഇതിന് പിന്നാലെ ക്ലിനിക്കിൽ എത്തും. കൊറോണ വ്യാപനത്തിന് ശേഷം എസ്ടിഐ ബാധിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

