ഡബ്ലിൻ: ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് അയർലൻഡിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടായിരത്തിലധികം പേർ. നിലവിൽ 677 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്ന് എച്ച്എസ്ഇ അറിയിച്ചു. ഉത്സവകാലം ആയതിനാൽ രോഗങ്ങൾക്കെതിരെ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും എച്ച്എസ്ഇ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ആർഎസ്വി, ഫ്ളൂ, കോവിഡ് 19 എന്നിവ ബാധിച്ച വ്യക്തികൾക്കാണ് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത്. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഒരാഴ്ചയ്ക്കിടെ 2,321 രോഗികളാണ് ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്.
Discussion about this post

