ഡബ്ലിൻ: അയർലൻഡിൽ കോവിഡ് 19 കേസുകളുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച കോവിഡ് ബാധയെ തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തുവെന്നാണ് ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ (എച്ച്പിഎസ്സി) വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 16 വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ കഴിഞ്ഞ ആഴ്ച മാത്രം 587 കോവിഡ് രോഗികളാണ് ഉണ്ടായിരുന്നത്. ഇവരിൽ 238 പേർക്ക് ആശുപത്രികളിലെ പരിചരണം ആവശ്യമായിരുന്നു. ഇവരിൽ ആരോഗ്യനില മോശമായ രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾക്കാണ് ജീവൻ നഷ്ടമായത്.
ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ വരെ 100 മുതൽ 200 രോഗികൾ വരെയാണ് പ്രതിവാരം രാജ്യത്ത് ഉണ്ടായിരുന്നത്. എന്നാൽ ജൂൺ രണ്ടാംവാരം മുതൽ ആഴ്ചയിൽ 600 രോഗികൾ എന്ന നിലയിലേക്ക് ഉയർന്നുവെന്നും എച്ച്പിഎസ്സി വ്യക്തമാക്കുന്നു.

