ഡബ്ലിൻ: വൈറ്റ് ടെയ്ൽഡ് പരുന്തുകളെ കില്ലാർണിനാഷണൽ പാർക്കിലേക്ക് തുറന്നുവിട്ടു. നാല് പരുന്തുകളെയാണ് പാർക്കിലെ കാട്ടിലേക്ക് തുറന്നുവിട്ടത്. അവസാന വർഷ റീ- ഇൻട്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പരുന്തുകളെ കഴിഞ്ഞ ദിവസം തുറന്നുവിട്ടത്.
20 വർഷത്തെ പരിപാടിയുടെ അവസാന ഘട്ടമാകുമ്പോഴേയ്ക്കും ഏകദേശം 250 വൈറ്റ് ടെയ്ൽഡ് പരുന്തുകളെ അയർലൻഡിൽ തുറന്നുവിട്ടിട്ടുണ്ട്. ഒരു കാലത്ത് വൈറ്റ് ടെയ്ൽഡ് പരുന്തുകൾ ധാരാളം ഉണ്ടായിരുന്ന രാജ്യമായിരുന്നു അയർലൻഡ്. എന്നാൽ 19 ാം നൂറ്റാണ്ടോടെ ഇവ വംശനാശ ഭീഷണി നേരിടാൻ ആരംഭിച്ചു. ഇതേ തുടർന്ന് 2007 ലാണ് പരുന്തുകളെ സംരക്ഷിക്കുന്ന പദ്ധതിയ്ക്ക് രൂപം നൽകിയത്.
ഇതിന്റെ ഭാഗമായി നോർവേയിൽ നിന്നും ആദ്യത്തെ പരുന്തുകളെ രാജ്യത്ത് എത്തിച്ചു. തുടർന്ന് കില്ലാർണി ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടുകയായിരുന്നു. രാജ്യത്ത് ഈ ഇനത്തിൽപ്പെട്ട പരുന്തുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് അധികൃതർ നീക്കം നടത്തുന്നത്.

