കോർക്ക്: കോർക്ക് സിറ്റിയിൽ കണ്ടെത്തിയ ഏഷ്യൻ ഹോർനെറ്റുകളുടെ ( ഏഷ്യൻ കടന്നലുകൾ) കൂട് നീക്കം ചെയ്തു. നാഷണൽ പാർക്ക്സ് ആൻഡ് വൈൽഡ്ലൈഫ് സർവ്വീസിലെ ഉദ്യോഗസ്ഥരാണ് കൂട് സുരക്ഷിതമായി നീക്കം ചെയ്തത്. അതേസമയം ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യത്തിൽ ഭയപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രകൃതി ജൈവവൈവിധ്യ സഹമന്ത്രി ക്രിസ്റ്റഫർ ഒ സള്ളിവനാണ് ഹോർനെറ്റുകളുടെ കൂട് നീക്കം ചെയ്ത വിവരം പങ്കുവച്ചത്. ഏഷ്യൻ ഹോർനെറ്റുകളുടെ കൂട് നീക്കം ചെയ്യുക എന്നത് ഏറെ സങ്കീർണം നിറഞ്ഞതായിരുന്നു. എന്നാൽ ഇത് വിജകരമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ആയിരുന്നു കോർക്ക് സിറ്റിയിൽ കടന്നലുകളുടെ കൂട് കണ്ടെത്തിയത്.
Discussion about this post

