ക്ലെയർ: ക്ലെയർ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷ പരിപാടി സെപ്തംബർ 13 ന് നടക്കും. സെന്റ് ഫ്ളാനൻ കോളേജ് എന്നിസിൽ രാവിലെ 10 മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക. ഒന്നിച്ചുണ്ണാം പൊന്നോണം എന്നാണ് ആഘോഷപരിപാടികൾക്ക് അസോസിയേഷൻ പേര് നൽകിയിരിക്കുന്നത്. പരിപാടിയ്ക്കായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ഓണപ്പാട്ടും ഓണക്കളികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഓണസദ്യയും ഉണ്ടാകും. അസോസിയേഷനിലെ അംഗങ്ങൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. അംഗങ്ങൾ അല്ലാത്തവർക്ക് 20 യൂറോ ആണ് രജിസ്ട്രേഷൻ ഫീ. 10 യൂറോ ആണ് രജിസ്ട്രേഷൻ ഫീ. താത്പര്യമുള്ളവർക്ക് അടുത്ത മാസം 30 വരെ രജിസ്റ്റർ ചെയ്യാം.
Discussion about this post

