കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ ശക്തമായ ശിക്ഷാനടപടികളുമായി താരസംഘടനയായ അമ്മ . വിൻസി നൽകിയ പരാതിയിൽ തിങ്കളാഴ്ചയ്ക്ക് മുമ്പ് ഷൈനിനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നടനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ അച്ചടക്ക സമിതി ജനറൽ ബോഡിയിൽ ശുപാർശ ചെയ്യും
അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം. ഷൈനിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. നടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഷൈനിനെതിരെ കർശന നടപടിയെടുക്കുമെന്ന് ഫിലിം ചേംബറും അറിയിച്ചു.ഷൈനിനെതിരായ നടപടി ചർച്ച ചെയ്യാൻ ഫിലിം ചേംബറും തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. അതേസമയം പലതവണ ശ്രമിച്ചിട്ടും ഷൈനിനെ ഫോണിൽ ബന്ധപ്പെടാനായിട്ടില്ല.

