ഡബ്ലിൻ: അയർലൻഡിൽ അസ്ഥിരകാലാവസ്ഥ തുടരുന്നു. ഇന്ന് രാത്രി മുതൽ വിവിധ കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കും. ഇതേ തുടർന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റും വീശാം. ഈ സാഹചര്യത്തിലും മുന്നറിയിപ്പുണ്ട്.
കാർലോ, കിൽക്കെന്നി, വെക്സ്ഫോർഡ്, കോർക്ക്, കെറി, ടിപ്പററി, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഇന്ന് രാത്രി മുതൽ ആരംഭിക്കുന്ന മുന്നറിയിപ്പ് നാളെ ഒൻപത് മണിയ്ക്ക് അവസാനിക്കും. മഴ പല മേഖലകളിലും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post

