തമിഴ് സിനിമയിലൂടെയാണ് നടനായി അരങ്ങേറ്റം കുറിച്ചതെങ്കിലും, സൂപ്പർസ്റ്റാർ രജനീകാന്തിന് ആരാധകർ ലോകമെമ്പാടുമുണ്ട്. ആരാധകർ മാത്രമല്ല, സെലിബ്രിറ്റികളും. അദ്ദേഹത്തിന്റെ ശൈലി ആഘോഷിക്കാറുണ്ട് . സിനിമയിലെ 50 വർഷങ്ങൾ ആഘോഷിക്കുന്ന അദ്ദേഹത്തിനെ, ഗോവ ഫിലിം ഫെസ്റ്റിവലിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു .
ഡിസംബർ 12 നാണ് രജനീകാന്ത് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുന്നത് . ഇതിനു മുന്നോടിയായി രജനീകാന്ത് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രങ്ങൾ തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യാൻ ചലച്ചിത്ര സംഘം പദ്ധതിയിടുന്നുണ്ട്. പടയപ്പയാകും ആദ്യം തിയേറ്ററിൽ എത്തുക. ഇപ്പോഴിതാ പടയപ്പ എന്ന ചിത്രത്തിലെ രംഗങ്ങൾ രജനീകാന്ത് പുനഃസൃഷ്ടിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . രജനീകാന്തിന്റെ ഇളയ മകൾ സൗന്ദര്യ രജനീകാന്ത് തന്റെ സോഷ്യൽ മീഡിയ പേജിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ അവിസ്മരണീയമായ 50 വർഷക്കാലം, ഒരേയൊരു #സൂപ്പർസ്റ്റാർരജനീകാന്ത് തന്റെ കൃപ, വിനയം, സ്ക്രീനിലെ അതുല്യമായ മാന്ത്രികത എന്നിവയാൽ തലമുറകളെ പ്രചോദിപ്പിച്ചിട്ടുണ്ട്.
ഇന്ന്, ദശലക്ഷക്കണക്കിന് ആളുകൾ ഈ സുവർണ്ണ നാഴികക്കല്ല് ആഘോഷിക്കുമ്പോൾ, തലൈവർ തന്റെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നിന്റെ പിന്നിലെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുന്നത് കാണുക …. സൂപ്പർസ്റ്റാർ തന്നെ നിർമ്മിച്ച #പടയപ്പ.
ആദ്യമായി, അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് രൂപപ്പെടുത്തിയ ഒരു കഥയുള്ള ചിത്രം 25 വർഷത്തിന് ശേഷം സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു . ഒരു സിനിമയേക്കാൾ കൂടുതൽ… അതൊരു വികാരമാണ്, ഒരു പൈതൃകമാണ് . 12/12/2025 ന് തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിന് എത്തുന്ന #TheReturnOfPadayappa-യ്ക്ക് തയ്യാറാകൂ. 50 വർഷത്തെ പ്രണയം, 50 വർഷത്തെ സമർപ്പണം. നമ്മുടെ എല്ലാവരുടെയും ഓർമ്മകൾ. ഈ തിരിച്ചുവരവ് നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ്.
For 50 unforgettable years, the one and only #SuperstarRajinikanth has inspired generations with his grace, his humility, and his unmatched magic on screen. ❤️✨
Today, as millions celebrate this golden milestone, watch Thalaivar relive the memories behind one of his most iconic… pic.twitter.com/EqBWgdk71N
— soundarya rajnikanth (@soundaryaarajni) December 7, 2025

