നടി കീർത്തി സുരേഷിന് മാംഗല്യം . ഗോവയിൽ അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് ആന്റണി തട്ടിൽ കീർത്തിയുടെ കഴുത്തിൽ താലി ചാർത്തിയത് .വിവാഹത്തിന്റെ ചിത്രങ്ങൾ കീർത്തി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട് .
15 വര്‍ഷത്തിലേറെയായുള്ള പ്രണയമാണ് പൂവണിയുന്നതെന്ന് ഒന്നിച്ചുള്ള ദീപാവലി ആഘോഷ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട് കീര്‍ത്തി കുറിച്ചിരുന്നു.
എൻജിനീയറായ ആന്റണി ദുബായിൽ ബിസിനസുകാരനാണ് . ആസ്പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസിന്റെ ഉടമ കൂടിയാണ് ആന്റണി.
പ്രിയദർശൻ ചിത്രമായ ’ഗീതാഞ്ജലി’യിലൂടെ ആയിരുന്നു നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ തമിഴിലേയ്ക്കും , തെലുങ്കിലേയ്ക്കും ചുവട് വച്ചു . തെലുങ്കിൽ പുറത്തിറങ്ങിയ ‘മഹാനടി’യിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം സ്വന്തമാക്കി.സുരേഷ് ‘ബേബി ജോൺ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കുകയാണ് കീർത്തി.