ഡബ്ലിൻ: പ്രതിഷേധക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ ഒ കോണൽ സ്ട്രീറ്റ് ഇന്ന് തുറക്കും. പ്രതിഷേധം അവസാനിച്ചെങ്കിലും മേഖല വഴി സഞ്ചരിക്കുമ്പോൾ ഗതാഗത തടസ്സം നേരിട്ടേയ്ക്കാമെന്നാണ് പോലീസ് പറയുന്നത്. പ്രതിഷേധക്കാരുടെ വാഹനങ്ങളും മറ്റും നീക്കം ചെയ്യുന്നത് തുടരുകയാണ്.
ഇന്നലെ പുലർച്ചെയോടെയാണ് ഇവിടെ സംഘടിച്ചിരുന്നവരെ പോലീസ് എത്തി നീക്കിയത്. എന്നാൽ ഇതിന് ശേഷവും സ്ട്രീറ്റ് പോലീസ് അടച്ചിടുകയായിരുന്നു. ഇതുവഴിയുള്ള പൊതുഗതാഗതം പോലീസ് തടഞ്ഞിരുന്നു. രാത്രി സമയങ്ങളിൽ ബസുകൾ ഉൾപ്പെടെ മറ്റ് റൂട്ടുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. അതേസമയം മറ്റിടങ്ങളിലും ഇന്ന് ഗതാഗത തടസ്സം ഉണ്ടാകും.
Discussion about this post

