കോർക്ക്: രാജ്യത്തെ ഏറ്റവും വലിയ സൗരോർജ്ജ കാർപോർട്ട് നിർമ്മിക്കാൻ കോർക്ക് വിമാനത്താവളം. വാട്ടർഫോർഡ് ആസ്ഥാനമായുള്ള ഗ്രീൻവോൾട്ട് നെക്സ്റ്റുമായി ചേർന്നാണ് കോർക്ക് വിമാനത്താവളം ബൃഹത്പദ്ധതിയ്ക്ക് ഒരുങ്ങുന്നത്. 2027 ലെ സമ്മറോട് കൂടി ഇത് യാഥാർത്ഥ്യമാകും.
വിമാനത്താവളത്തിലെ ഹോളിഡേ ബ്ലൂ കാർ പാർക്കിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് സോളാർ കാർപോർട്ട് ഷെൽട്ടർ നൽകും. ഇതിന് പുറമേ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള വൈദ്യുതിയും ഇവിടെ നിന്നും ഉത്പാദിപ്പിക്കും. 20 ശതമാനം വരെയാകും ഉത്പാദിപ്പിക്കുക. പദ്ധതി അടുത്ത വർഷം ഓഗസ്റ്റിൽ പൂർത്തീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

