ഡെറി: കൗണ്ടി ഡെറിയിൽ വാഹനാപകടം. സ്ത്രീയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ബെല്ലാഗിയിലെ ബാലിമാകോംബ്സ് റോഡ് പ്രദേശത്ത് ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. സ്ത്രീയുടെ പരിക്കുകൾ ഗുരുതരമല്ല.
Discussion about this post

