വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. 30 വയസ്സുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഞായറാഴ്ച 4.30 ന് കാസിൽ സ്ട്രീറ്റിലെ വ്യാപാര സ്ഥാപനത്തിൽ എത്തിയ പ്രതി കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ശേഷം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടു. ഇതിന് പിന്നാലെ കനാൽ കോർട്ടിലെ വ്യാപാര സ്ഥാപനത്തിൽ എത്തുകയായിരുന്നു. ഇവിടെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം പണവും ഇയാൾ കവർന്നു.
Discussion about this post

