ഡബ്ലിൻ: സമരക്കാരെ തെരുവുകളിൽ നിന്നും നീക്കിയതോടെ അയർലൻഡിലെ ജനജീവിതം സാധാരണ നിലയിൽ ആകുന്നു. നിലവിൽ എല്ലാ പ്രധാന റൂട്ടുകളിലും ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുകയാണ്. ആറ് ദിവസങ്ങൾക്ക് ശേഷമാണ് അയർലൻഡിലെ റോഡുകളിൽ വാഹന യാത്ര സുഗമമാകുന്നത്.
ശനി, ഞായർ ദിവസങ്ങളിലായി പോലീസ് സമരക്കാരെ ഒഴിപ്പിച്ചുവരികയാണ്. ഇന്നലെ ഒ കോണൽ സ്ട്രീറ്റിൽ നിന്നും സമരക്കാരെ പൂർണമായും മാറ്റി. ഇന്ന് രാവിലെ ഇവിടെ ഗതാഗതത്തിനായി തുറന്നു നൽകുമെന്നായിരുന്നു ഗാർ അറിയിച്ചിരുന്നത്. സമരത്തെ തുടർന്ന് ലുവാസ്, ഡബ്ലിൻ ബസ് സേവനങ്ങൾ എല്ലാം തടസ്സപ്പെട്ടിരുന്നു. എന്നാൽ ഇന്ന് സർവ്വീസുകൾ സാധാരണ നിലയിലായി.
Discussion about this post

