മലപ്പുറം: കരുത്തുറ്റ ബ്രാൻഡാണ് മിൽമയെന്നും
അനേകം ജനങ്ങൾ മിൽമയുമായി ബന്ധപ്പെടുന്നവരണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് മൂർഖനാട് പുതിയ മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും മലപ്പുറം ഡയറിയുടെയും ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു പുത്തൻ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ വെല്ലുവിളികളെ നേരിടുന്ന മേഖലയാണെങ്കിലും, ആവശ്യമുള്ളതിനേക്കാൾ 80% പാൽ സംഭരിക്കാൻ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. വെല്ലുവിളികളെ മറികടന്ന് ക്ഷീര മേഖലയുടെ ഉന്നമനത്തിന് വേണ്ടി പുതിയ പദ്ധതികൾ ആലോചിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. കാർഷിക മേഖലയും അക്കാദമിക് മേഖലയും സംയോജിപ്പിച്ചു കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post