ആലപ്പുഴ: മാവേലിക്കരയിൽ ടിപ്പർ ലോറി ബൈക്കിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ മാവേലിക്കര മൈക്കൽ ജംഗ്ഷനിലാണ് അപകടം.
മാവേലിക്കരയിലെ ടർഫിൽ ഫുട്ബോൾ കളിച്ച ശേഷം സുഹൃത്തിനെ ഓലകെട്ടി ക്ഷേത്രത്തിടുത്ത വീട്ടിൽ ഇറക്കിയ ശേഷം മടങ്ങവേയായിരുന്നു അപകടം. മാനവ് സംഭവസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. മധുവിന്റെയും സവിതയുടെയും മകനാണ് മാനവ്. രതീഷിന്റെയും സൗമ്യയുടെയും മകനാണ് ആദിത്യൻ.
Discussion about this post

