ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം മഴ മുന്നറിയിപ്പൊന്നും ഇതുവരെ മെറ്റ് ഐറാൻ പുറപ്പെടുവിച്ചിട്ടില്ല.
ശക്തമോ അതിശക്തമോ ആയ മഴയായിരിക്കും ലഭിക്കുക. തിങ്കളാഴ്ച മഴയുടെ ശക്തി വളരെ കൂടിയിരിക്കും. ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ചിലയിടങ്ങൾ നേരിയ മഴയും ലഭിക്കും. വടക്ക് കിഴക്ക് മേഖലയിൽ ആയിരിക്കും മഴ ഏറിയിരിക്കുക. നാളെയും മഴയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
Discussion about this post

