ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗാർഡകൾ ആശുപത്രിവിട്ടു. രണ്ട് പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ആയിരുന്നു സംഭവം.
സാൻട്രയിൽ കാർ മോഷണം പോയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. തുടർന്ന് മോഷ്ടിച്ച കാറിനായി തിരച്ചിൽ ആരംഭിച്ചു. ഇവരെ പിന്തുടരുന്നതിനിടെ കാർ പോലീസുകാരുടെ പട്രോളിംഗ് വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഗാർഡകൾക്ക് പരിക്കേറ്റത്. കാറിലുണ്ടായിരുന്നവർ കാൽനടയായി രക്ഷപ്പെട്ടു.
Discussion about this post

