ഡബ്ലിൻ: പ്രമുഖ ബ്രാൻഡിന്റെ സെറിയൽ ബാറുകൾ തിരിച്ച് വിളിച്ചു. ലിഡിലിന്റെ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഉത്പന്നം കൈവശമുള്ളവർ കഴിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ലേബലിംഗിലെ പിഴവിനെ തുടർന്നാണ് ബാറുകൾ തിരിച്ച് വിളിച്ചത്. ബാറിലെ ചില ഉത്പന്നങ്ങൾ ചിലരിൽ അലർജിയ്ക്ക് കാരണമാകും. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. ബാറിൽ നിലക്കടല ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ലേബലിൽ സൂചിപ്പിച്ചിട്ടില്ല. നിലക്കടല ചിലരിൽ അലർജിയ്ക്ക് കാരണമാകും.
Discussion about this post

