ക്ലെയർ: കൗണ്ടി ക്ലെയറിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ട്രാക്ടർ ഇടിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച ഒഗോണെല്ലോയിലെ ബീൽകെല്ലിയിലുള്ള എൽ8192ൽ ആയിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഹെലികോപ്റ്ററിൽ ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ നിന്നും ക്രംലിൻ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

