ഡബ്ലിൻ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അയർലൻഡിൽ വംശനാശഭീഷണി നേരിടുന്ന ഇനത്തിൽപ്പെട്ട തേനീച്ചയെ കണ്ടെത്തി. ഈ മാസം 11 ന് ആയിരുന്നു അപൂർവ്വയിനത്തിൽപ്പെട്ട തേനീച്ചയെ കണ്ടെത്തിയത്. 26 വർഷങ്ങൾക്ക് മുൻപാണ് ഈ ഇനത്തിനെ അവസാനമായി കണ്ടെത്തിയത്.
നോമാഡ് എന്നാണ് കണ്ടെത്തിയ തേനീച്ചയുടെ പേര്. ഓഫാലിയിൽ ആയിരുന്നു ഇതിനെ കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഓഫാലിയിൽ ഈ ഇനത്തെ കാണുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതുവരെ ഏഴ് തവണ മാത്രമാണ് ഇവയെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. നേരത്തെ ഗാൽവേ, ലാവോയിസ് കാർലോ എന്നീ കൗണ്ടികളിൽ കണ്ടെതായി സ്ഥിരീകരിച്ചിട്ടുണ്ട്. ജൂലൈ പകുതി മുതൽ സെപ്തംബർ പകുതിവരെയാണ് നോമാഡ് തേനീച്ചകൾ പറന്ന് നടക്കാറുള്ളത്.

