ഡബ്ലിൻ: അയർലൻഡിൽ ഐപിആർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇളവുകൾ ഈ മാസം അവസാനിക്കും. 31 വരെ മാത്രമാണ് ഇളവുകളുള്ളത്. സെപ്തംബർ 1 മുതൽ ഇമിഗ്രേഷൻ നടപടികൾ കർശനമാകും. നീതിന്യായ വകുപ്പും ഇമിഗ്രേഷൻ സർവീസ് ഡെലിവറിയുമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
രാജ്യത്ത് ഐപിആർ പുതുക്കുന്നതിന് വലിയ കാലതാമസം ആണ് നേരിട്ടിരുന്നത്. ഇത് മൂലം ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ജൂലൈ 13 മുതലായിരുന്നു പ്രത്യേക ഇളവുകൾ പ്രാബല്യത്തിൽവന്നത്.
Discussion about this post

