ലിമെറിക്ക്: ലിമെറിക്കിലുണ്ടായ വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ചിൽഡേഴ്സ് റോഡിൽ ആയിരുന്നു സംഭവം. വെടി ശബ്ദം കേട്ടതായി പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് എത്തുകയായിരുന്നു പോലീസ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി.
ചിൽഡേഴ്സ് റോഡ് പ്രദേശത്ത് ഉച്ചയ്ക്ക് 2.30 നും 3.30 നും ഇടയിൽ ഉണ്ടായിരുന്നവരുടെ സഹായമാണ് പോലീസ് അഭ്യർത്ഥിക്കുന്നത്.
Discussion about this post

