ലേഖകന്‍: Anu Nair

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ശിരച്ഛേദം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ബംഗ്ലാദേശി കുടിയേറ്റക്കാരൻ ഷെയ്ഖ് അത്താൽ അറസ്റ്റിൽ. യോഗിയ്ക്കെതിരെ അത്താൽ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു . അതിനു പിന്നാലെയാണ് നോയിഡ പോലീസ് ഇയാളെ പിടികൂടിയത്. കത്തികളും ,പിസ്റ്റളും, വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.ഷെയ്ഖ് അത്താൽ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട് . തൻ്റെ സുരക്ഷയ്ക്കും ആളുകളെ ഭയപ്പെടുത്തുന്നതിനുമാണ് താൻ ആയുധങ്ങൾ സൂക്ഷിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് . എല്ലാ പള്ളികളും സർക്കാർ പൊളിക്കുന്നുവെന്ന് ആരോ തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാലാണ് താൻ ഈ പ്രകോപനപരമായ പരാമർശം നടത്തിയതെന്നും ഷെയ്ഖ് അത്താൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനും അനധികൃത മുസ്ലീം പള്ളികളും മസാറുകളും പൊളിക്കുന്നതിനും ഉച്ചഭാഷിണികൾക്കും അനധികൃത അറവുശാലകൾക്കുമെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നിട്ടിറങ്ങി എന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ ജീവന്‍ പൊലിയുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ ഗതാഗത വകുപ്പ് കര്‍ശന നടപടികളിലേക്ക്.സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിച്ചാല്‍ ആറ് മാസം പെര്‍മിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടി അശ്രദ്ധമായി ഓടിച്ച് പരിക്കേറ്റാല്‍ പെര്‍മിറ്റ് മൂന്ന് മാസം റദ്ദാക്കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി അറിയിക്കാന്‍ ബസില്‍ ഉടമകള്‍ നമ്പര്‍ പ്രസിദ്ധീകരിക്കണം. ബസുകളുടെ മത്സരയോട്ടം തടയാന്‍ ബസ് ഉടമകളുടെ സൊസെറ്റി ജിയോ ടാഗിംഗ് ചെയ്യണം. പെര്‍മിറ്റ് എടുത്ത സ്വകാര്യ ബസുകള്‍ അവസാന ട്രിപ്പ് നിര്‍ബന്ധമായും ഓടണം. ഒരു വണ്ടിയെങ്കിലും ഓടണം. ഇല്ലെങ്കില്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്യും.മാര്‍ച്ച് മാസത്തിനുള്ളില്‍ ബസില്‍ ക്യാമറ സ്ഥാപിക്കണം. കഴിഞ്ഞ ദിവസം അപകടമരണമുണ്ടായ പാലക്കാട് പനയമ്പാടത്ത് വേഗത കുറയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു. ഇവിടെ സ്ഥിരമായി ഡിവൈഡര്‍ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും.…

Read More

മോസ്‌കോ ; റഷ്യയുടെ ആണവ, സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനൻ്റ് ജനറൽ ഇഗോർ കിറിലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു . മോസ്‌കോയിലെ ഒരു അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിന് സമീപം സ്‌കൂട്ടറിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് കിറിലോവും, സഹായിയും കൊല്ലപ്പെട്ടത് . 2017 ഏപ്രിലിൽ റഷ്യയുടെ ആണവ പ്രതിരോധ സേനയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട കിറിലോവ്, യുക്രെയ്നിലെ യുദ്ധത്തിന്റെ പേരിൽ യുകെ, കാനഡ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ഉപരോധത്തിന് വിധേയനായിരുന്നു.റിമോട്ട് വഴിയാണ് ബോംബ് പൊട്ടിത്തെറിച്ചത്, ഇതിന് ഏകദേശം 300 ഗ്രാം ടിഎൻടിക്ക് തുല്യമായ ശക്തിയുണ്ടായിരുന്നുവെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. യുക്രെയ്നിലെ റഷ്യൻ സൈനിക നടപടികൾക്കിടെ, നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് ഇഗോർ കിറില്ലോവിനെതിരേ യുക്രയ്ൻ കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു.

Read More

ചിക്കമഗളൂരു ; ചിക്കമഗളൂരുവിലെ ക്ഷേത്രത്തില്‍ യന്ത്ര ആനയെ സമര്‍പ്പിച്ച് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ശില്‍പ്പ യന്ത്ര ആനയെ സമര്‍പ്പിച്ചത്. വീരഭദ്ര എന്ന് പേരിട്ട യന്ത്ര ആനയ്ക്ക് മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ തൂക്കവുമുണ്ട്. പത്ത് ലക്ഷം രൂപ ചിലവിട്ടാണ് ഈ ആനയെ നിര്‍മ്മിച്ചിരിക്കുന്നത്. റബ്ബര്‍, ഫൈബര്‍, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിച്ചാണ് നിര്‍മ്മാണം. ജീവനുള്ള ആനയെ പോലെ ഇത് കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. മാത്രമല്ല ചെവികള്‍ ആട്ടുകയും, തലയും തുമ്പിക്കൈയും വാലും ഇളക്കുകയും ചെയ്യും. ആഘോഷങ്ങള്‍ക്ക് ആനയെ വാടകയ്ക്ക് എടുക്കേണ്ടെന്ന് തീരുമാനിച്ച ക്ഷേത്രമാണിത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമര്‍പ്പിച്ചത്. ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളില്‍ യന്ത്ര ആനകളായെന്ന് മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’ അറിയിച്ചു. തൃശ്ശൂരിലെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടി പാര്‍വതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നല്‍കിയിരുന്നു. ബോളിവുഡ് നടി ആദാ ശര്‍മ്മയും ഒരു ക്ഷേത്രത്തില്‍ യന്ത്ര…

Read More

റായ്പൂർ : കുട്ടികൾ ഉണ്ടാകാൻ മന്ത്രവാദിയുടെ നിർദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപൂരിലാണ് സംഭവം . ആനന്ദ് കുമാർ യാദവ് (35) ആണ് മരിച്ചത് . പോസ്റ്റുമോർട്ടത്തിൽ 20 സെൻറീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തി. വിവാഹ കഴിഞ്ഞ് അഞ്ചുവർഷമായിട്ടും കുട്ടികൾ ഇല്ലാത്തതിനെ തുടർന്നാണ് മന്ത്രവാദം നടത്തിയത് .കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാൽ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു. കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ആനന്ദ് വീട്ടിൽ കുഴഞ്ഞുവീണു . അംബികാപുരിയിലെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല പോസ്റ്റുമോർട്ടത്തിൽ ശ്വാസനാളത്തിൽ നിന്നും ജീവനുള്ള കോഴിക്കുഞ്ഞിനെ പുറത്തെടുത്തതായി ഡോക്ടർമാർ പറഞ്ഞു. മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ചാണ് ആനന്ദ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതെന്ന് അയൽവാസികൾ വെളിപ്പെടുത്തി.

Read More

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നിരവധി ശതകോടീശ്വരന്മാർ ലോകമെമ്പാടും ഉണ്ട്. അവരിൽ ചിലർ തങ്ങളുടെ ആഡംബര ജീവിതശൈലിയും വിലകൂടിയ കാറുകളും സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാറുമുണ്ട് . അത്തരത്തിലൊരു ഇന്ത്യൻ ശതകോടീശ്വരനാണ് അബു സബാഹ് എന്ന ബൽവീന്ദർ സാഹ്‌നി . ഇയാളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ദുബായിൽ തൻ്റെ പ്രിയപ്പെട്ട നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ കോടികളാണ് അബു സബാഹ് ചിലവിട്ടത്. 76 കോടി രൂപ ഒറ്റത്തവണയായി അടച്ചാണ് ‘ ഡി 5 ‘ എന്ന ഫാൻസി നമ്പർ സ്വന്തമാക്കിയത് . 5 റോൾസ് റോയ്സ് കാറുകൾ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. വാഹങ്ങൾക്ക് നൽകിയതിനേക്കാൾ പണം ചിലവിട്ടാണ് അദ്ദേഹം തന്റെ വാഹനങ്ങൾക്ക് നമ്പറുകൾ സ്വന്തമാക്കിയത് .ഫാൻസി രജിസ്ട്രേഷൻ നമ്പർ ലേലത്തിൽ നിന്നുള്ള പണം ചാരിറ്റിയിലേക്കാണ് പോകുന്നതെന്ന് അബു സബാഹ് പറയുന്നു. 18-ാം വയസ്സിൽ തൻ്റെ ആദ്യ ബിസിനസ് ആരംഭിച്ച അബു, യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രോപ്പർട്ടി ഡെവലപ്‌മെൻ്റ് ഫേം രാജ് സാഹ്നി ഗ്രൂപ്പിൻ്റെ…

Read More

ഷിക്കാഗോ : വിസ്കോൺസിൻ സംസ്ഥാന തലസ്ഥാനമായ മാഡിസണിലെ അബണ്ടന്‍റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിൽ വെടിവയ്പ്പ് . കൗമാരക്കാരന്റെ വെടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംശയിക്കുന്നയാളെ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് കണ്ടെത്തി. കിൻ്റർഗാർട്ടൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് ആക്രമണം നടന്നത്.വെടിവെപ്പിൽ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളുടെ നില ഗുരുതരമാണെന്ന് മാഡിസൺ പോലീസ് മേധാവി ഷോൺ ബാൺസ് പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടുപേരെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചതായും ബാർൺസ് പറഞ്ഞു.വെടിയുതിർത്തത് 17 വയസ്സുള്ള പെൺകുട്ടിയാണെന്നും റിപ്പോർട്ട് ഉണ്ട്. അക്രമത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല, സ്‌കൂളിനുള്ളിലെ ഒരു സ്ഥലത്താണ് അക്രമം നടന്നതെന്ന് അധികൃതർ പറഞ്ഞു. സ്കൂൾ അധികൃതർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കെ-12 സ്‌കൂൾ ഷൂട്ടിംഗ് ഡാറ്റാബേസ് വെബ്‌സൈറ്റ് പ്രകാരം യുഎസിൽ ഈ വർഷം 322 സ്‌കൂൾ വെടിവയ്പുകൾ ഉണ്ടായിട്ടുണ്ട്. ഡാറ്റാബേസ് അനുസരിച്ച് 1966 ന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ…

Read More

പണത്തിനല്ല തന്റെ പ്രാഥമിക പരി​ഗണനയെന്ന് തുറന്നുപറഞ്ഞ ബോളിവുഡ് നടനാണ് ജോൺ എബ്രഹാം. ലാളിത്യത്തോടെ ജീവിക്കുന്നതാണ് യഥാർത്ഥ ആഡംബരമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണത്തിനോട് മാത്രമല്ല ആഹാരങ്ങളോടും അദ്ദേഹം മിതത്വമാണ് പാലിക്കുന്നത് . എന്ത് മറന്നാലും ജിമ്മിൽ വർക്ക് ഔട്ട് ചെയ്യാൻ മറക്കില്ല ജോൺ എബ്രഹാം. ഇന്ന് താരത്തിന്റെ അമ്പത്തിരണ്ടാം ജന്മദിനമാണ് . ഈ പ്രായത്തിലും ഏറെ ഫിറ്റ്‌നസ് അദ്ദേഹം കാത്തുസൂക്ഷിച്ചിട്ടുണ്ട്. മധുരം കഴിച്ചിട്ട് 25 വർഷമായി. നോൺ വെജിനോടും നോ പറഞ്ഞ താരമാണ് ജോൺ എബ്രഹാം സസ്യാഹാരമാണ് താരത്തിന് ഏറെ ഇഷ്ടം.6500 രൂപ പ്രതിഫലം വാങ്ങിയിരുന്ന ജോണിന്റെ ഇന്നത്തെ ആസ്തി 300 കോടിയോളം രൂപയാണ്. മോഡലായപ്പോഴാണ് 6500 പ്രതിഫലമായി ലഭിച്ചത്. 1999-ലാണത്. അന്ന് ചെലവുകള്‍ വളരെ കുറവായിരുന്നു. ആറു രൂപയാണ് അന്ന് ഉച്ചഭക്ഷണത്തിനായി ചെലവഴിച്ചിരുന്നത്. രണ്ട് ചപ്പാത്തിയും ഒരു ദാല്‍ ഫ്രൈയും. പിന്നെ ബൈക്കിനുള്ള പെട്രോളും. അതും ചെറിയ യാത്രകള്‍ക്ക് മാത്രമാണ് ബൈക്ക്, ദൂരയാത്രകളെല്ലാം ട്രെയിനിലുമായിരുന്നു.

Read More

കോതമംഗലം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്‍തണ്ണിക്കടുത്താണ് സംഭവം. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് എല്‍ദോസ് (45) ആണ് കൊല്ലപ്പെട്ടത്. എല്‍ദോസിനെ റോഡില്‍ മരിച്ച നിലയിലാണ് കണ്ടെത്തിത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ ജോലി കഴിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസില്‍ വന്നിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് കാട്ടാന എല്‍ദോസിനെ ആക്രമിച്ചത്. ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെയാണ് സംഭവം. ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിനെ അടുത്തുള്ള മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശമെല്ലാം സന്ധ്യയായാൽ ഇരുട്ടാണ്. നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് സംഭവസ്ഥലത്ത് ഉണ്ടായത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി മൃതദേഹം റോഡിൽനിന്ന് നീക്കാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയും സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതോടെ നാലുമണിക്കൂറിന് ശേഷം എറണാകുളം ജില്ലാ കലക്ടർ സംഭവസ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കലക്ടർക്കുനേരെയും നാട്ടുകാരുടെ രോഷപ്രകടനം ഉണ്ടായി.…

Read More

ഇഷ്ടമുള്ള ആഹാരം ആസ്വദിച്ച് കഴിക്കുക എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. അത് കോടീശ്വരനായാലും , പാവപ്പെട്ടവനായാലും ഈ ഇഷ്ടങ്ങളിൽ വലിയ മാറ്റങ്ങൾ വരാറില്ല.ഇപ്പോഴിതാ  ‘കാളി മാതാവ്’ ആയി വേഷമിട്ട യുവതി സ്ട്രീറ്റ് ഫുഡ് കൗണ്ടറിന് സമീപം നിന്ന് ‘പാനി പൂരി’ ആസ്വദിച്ച് കഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . കറുത്ത സാരി ധരിച്ച് , ദേഹമാസകലം ചായം പുരട്ടി ഭദ്രകാളിയുടെ രീതിയിൽ ആഭരണങ്ങളും ധരിച്ചാണ് യുവതി പാനിപൂരി കഴിക്കാനെത്തിയത്. വൈറലായ വീഡിയോയോട് സോഷ്യൽ മീഡിയ പലതരത്തിലാണ് പ്രതികരിച്ചിരിക്കുന്നത് . “ജയ് മഹാകാളി” കീർത്തനങ്ങളോടെ ചിലർ പ്രതികരിച്ചപ്പോൾ മറ്റ് ചിലർ ഈ വേഷത്തിൽ വന്ന് ഇത്തരത്തിൽ ചെയ്യുന്നത് അനുചിതമാണെന്ന് കമന്റ് ചെയ്തു. ചിലർ വീഡിയോ ഡിലീറ്റ് ചെയ്യാൻ  ആവശ്യപ്പെട്ടു. https://www.instagram.com/reel/DBftQBYptZ6/?utm_source=ig_embed&ig_rid=4d74d285-9066-40b9-a6c3-b974848828f9

Read More