ലേഖകന്‍: Anu Nair

പുഷ്പ 2 പ്രീമിയൽ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുൻ അറസ്റ്റിലായത്. നിലവിൽ താരം ഇടക്കാല ജാമ്യത്തിലാണ്. തിയേറ്ററിൽ ഉണ്ടായ തിരക്കിൽ പരിക്കേറ്റ കുട്ടിയുടെ അവസ്ഥയും മോശമാണ് . തലയ്ക്ക് ഗുരുതര പരിക്കേറ്റ ഒൻപതുകാരൻ വെന്റിലേറ്ററിലാണ് . കഴിഞ്ഞ ദിവസം അല്ലു അർജുന്റെ പിതാവ് കുട്ടിയെ കാണാൻ എത്തിയിരുന്നു. അതേസമയം ഈ വിഷയം ചർച്ച ചെയ്യുന്നതിനിടെയാണ് അല്ലു അർജുനെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രോഷം പ്രകടിപ്പിച്ചാണ് സംസാരിച്ചത് . ‘യുദ്ധത്തിൽ ജയിച്ചിട്ടില്ല അല്ലു അർജുൻ വന്നത് . സിനിമയിൽ അഭിനയിച്ച് കാശുണ്ടാക്കി അത്രമാത്രം . പാകിസ്ഥാൻ-ഇന്ത്യ അതിർത്തിയിലെ യുദ്ധത്തിൽ ഒന്നും വിജയിച്ച് വന്നതല്ല . ഒരാളെ പോലീസ് പിടിച്ചുകൊണ്ടുപോയതിനെ കുറിച്ച് നിങ്ങൾ ഇത്രയും വലിയ ചർച്ചകൾ നടത്തുന്നു. ഒരു ജീവൻ നഷ്ടപ്പെട്ടതിൽ ആർക്കും ആശങ്കയില്ല. ആ കുടുംബം എങ്ങനെയുണ്ടെന്ന് ആരും ചോദിച്ചില്ല. മകൻ ആശുപത്രിയിലാണ്. കോമയിൽ നിന്ന് പുറത്തു വന്നാൽ,…

Read More

ഇന്ത്യയിൽ കാറുകളിലും മോട്ടോർ ബൈക്കുകളിലുമായി വിവിധ തരം നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കുന്നുണ്ട്. ഈ നമ്പർ പ്ലേറ്റുകൾക്ക് പിന്നിൽ വ്യത്യസ്‌ത കാരണങ്ങളുമുണ്ട്. ഇന്ത്യയിൽ കാറുകളിൽ ഉപയോഗിക്കുന്ന വിവിധ തരം നമ്പർ പ്ലേറ്റുകൾ എന്തൊക്കെയെന്ന് അറിയാം. ഇന്ത്യയിലെ ഏറ്റവും സാധാരണമായ നമ്പർ പ്ലേറ്റാണ് വെളുത്ത നമ്പർ പ്ലേറ്റ്. ഇവയിൽ കറുത്ത നിറത്തിലാണ് നമ്പർ എഴുതുന്നത് . . സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് വെള്ള നമ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത്. വെള്ള നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇന്ത്യയിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ മഞ്ഞ നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ടാക്സികൾ, ക്യാബുകൾ, ലോറികൾ, ബസുകൾ എന്നിവയ്ക്ക് മഞ്ഞ നമ്പർ പ്ലേറ്റുകൾ ഉണ്ട്. ഉടമയ്ക്ക് വാണിജ്യ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ഈ നമ്പർ പ്ലേറ്റ് നൽകൂ. ഇന്ത്യയിലെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. ഇലക്ട്രിക് കാറുകൾക്കും ബൈക്കുകൾക്കും ഇ-റിക്ഷകൾക്കും ബസുകൾക്കും മാത്രമേ ഈ നമ്പർ പ്ലേറ്റ് ഉപയോഗിക്കാൻ…

Read More

ലക്നൗ : കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഗോരഖ്പൂരിൽ നിന്ന് ലക്നൗവിലെത്തിയ യുവാവ് മരിച്ചു. ഗോരഖ്പൂർ നിവാസിയായ പ്രഭാത് പാണ്ഡെയെ കോൺഗ്രസ് ഓഫീസിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . പ്രഭാത് പാണ്ഡെയുടെ മരണവാർത്തയറിഞ്ഞ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കും ആശുപത്രിയിലെത്തി. പ്രഭാതിൻ്റെ മരണത്തിൻ്റെ യഥാർത്ഥ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബ്രജേഷ് പഥക് പറഞ്ഞു. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കോൺഗ്രസ് ഓഫീസിൽ നിന്ന് അബോധാവസ്ഥയിൽ പ്രഭാത് പാണ്ഡെയെ സിവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് . അതേസമയം പ്രഭാതിനെ കൊലപ്പെടുത്തിയതാണെന്നും , വീട്ടിൽ നിന്ന് വരുമ്പോൾ പൂർണ്ണ ആരോഗ്യവാനായിരുന്നുവെന്നും മാതൃസഹോദരൻ മനീഷ് പാണ്ഡെ ഹുസൈൻഗഞ്ച് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കോൺഗ്രസ് ഓഫീസിൽ വച്ച് പ്രഭാതിന് ആപത്ത് സംഭവിച്ചതാണെന്നും മനീഷ് പരാതിയിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം വീഡിയോയിൽ പകർത്തുമെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Read More

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ഹനീഫ് അദെനി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ നാളെ തിയേറ്ററുകളിൽ. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത് . മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത് .മലയാളത്തിലെ ഏറ്റവും വയലൻസ് ചിത്രം എന്ന വിശേഷത്തോടെയാണ് ചിത്രം എത്തുന്നത് .ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആയിരുന്നു സെൻസർ ബോർഡ് മാർക്കോയ്ക്ക് നൽകിയത്. റിലീസിനു മുൻപ് തന്നെ ഓൺലൈൻ ബുക്കിംഗിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത് . മിക്ക തിയേറ്ററുകളിലും ആദ്യ ഷോ ഹൗസ് ഫുൾ ആയി കഴിഞ്ഞു.രണ്ടു മണിക്കൂർ ഇരുപത്തിയഞ്ച് മിനിറ്റ് ആണ് മാർക്കോയുടെ ദൈർഘ്യം. ഉണ്ണി മുകുന്ദന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമയാണ് ‘മാർക്കോ’. ‘മാർക്കോ’യുടെ നിർമാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമാതാവ് എന്ന പദവിയാണ് ഷെരീഫ് മുഹമ്മദ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ് തന്നെയാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. പ്രശസ്ത…

Read More

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചിടാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. വെണ്ണല സ്വദേശി അല്ലി (72) ആണ് മരിച്ചത്. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ വീട്ടുമുറ്റത്ത് കുഴിയെടുത്ത് വൃദ്ധയെ കുഴിച്ചിടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയപ്പോള്‍ മകന്‍ പ്രദീപ് മദ്യലഹരിയിലായിരുന്നു. പോലീസ് വിവരം തേടിയപ്പോൾ അമ്മ മരിച്ചു, ഞാന്‍ കുഴിയെടുത്ത് കുഴിച്ചിട്ടു എന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. വൃദ്ധയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ശ്രീന​ഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ . അഞ്ച് ഭീകരർ കൊല്ലപ്പെട്ടു . രണ്ട് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി, ജില്ലയിലെ ബേഹിബാഗ് മേഖലയിലെ കദ്ദറിൽ ഭീകരർ ഉള്ളതായി സൂചനകൾ ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തി. എന്നാൽ ഇതിനിടെ ഭീകരർ വെടിയുതിർത്തതിനെത്തുടർന്ന് സുരക്ഷാ സേന തിരിച്ചടിച്ചു. പ്രദേശം സേന വളഞ്ഞിരിക്കുകയാണ്. ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ദച്ചിഗ്രാം മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള ജുനൈദ് അഹമ്മദ് ഭട്ട് എന്ന ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ​ഗ​ഗാം​ഗീർ, ​ഗന്ദർബാൽ എന്നിവടങ്ങളിലെ പ്രദേശവാസികളെ കൊലപ്പെടുത്തിയ ഭീകരനാണ് ജുനൈദ് അഹമ്മദ് ഭട്ട് .

Read More

പാലക്കാട് : നടി മീന ഗണേഷ് (81) അന്തരിച്ചു. ഇന്ന് പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും നിരവധി സീരിയലുകളിലും , നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവൻ, തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കി.19–ാം വയസ്സിൽ ആദ്യ നാടകത്തിൽ അഭിനയിച്ചു. 1976-ൽ റിലീസായ മണിമുഴക്കമാണ് ആദ്യ ചിത്രം. നാടകരചയിതാവും സംവിധായകനുമായ എഎൻ ഗണേഷിന്റെ ഭാര്യയാണ് .സംവിധായകൻ മനോജ് ഗണേഷ് , സംഗീത എന്നിവരാണ് മക്കൾ . സംസ്ക്കാരം ഇന്ന് വൈകിട്ട് ഷൊർണൂർ ശാന്തിതീരത്ത്

Read More

തൃശൂർ: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ പോകേണ്ട കാര്യമുണ്ടോയെന്നും നടന്ന് പോയാൽ പോരെയെന്നുമാണ് എ.വിജയരാഘവൻ ന്യായീകരിച്ചത്. തൃശൂർ കേച്ചേരിയിൽ കുന്നംകുളം ഏരിയ സമ്മേളനത്തിലാണ് വിജയരാഘവന്റെ വിചിത്രവാദം. ” എന്തൊരു ട്രാഫിക് ജാം ഉണ്ടായി എന്നായിരുന്നു പറഞ്ഞത്. അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാം ഇല്ലേ? ഇവരെല്ലാവരും കൂടി കാറിൽ കയറി പോകേണ്ട കാര്യമുണ്ടോ? റോഡ് സൈഡിൽ സിപിഎം പൊതുയോഗം വച്ചു എന്നാണ് പറയുന്നത്. കേസ് കൊടുക്കാൻ സുപ്രീംകോടതിയിൽ പോയിരിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കൊടുക്കുന്നത്. പത്ത് മനുഷ്യനു പോകാൻ കുറച്ച് സ്ഥലം മതി. പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം. പണ്ടൊക്കെ നമ്മൾ നടന്നല്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം പോകില്ലേ. 25 കാർ പോകുമ്പോൾ 25 ആളുകലേ…

Read More

ന്യൂഡൽഹി: വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി തുടങ്ങിയവരുടെ വായ്പ തിരിച്ചടയ്ക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മൊത്തം 22,280 കോടി രൂപ മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടിയതായും സാമ്പത്തിക കുറ്റവാളികൾക്കെതിരായ പോരാട്ടം തുടരാൻ തീരുമാനിച്ചതായും നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു. നീരവ് മോദിയിൽ നിന്ന് 1,052 കോടി രൂപയാണ് കണ്ടുകെട്ടിയത്. മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടിയും തിരികെ പിടിച്ചു.കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് വ്യവസായിയും മുൻ എംപിയുമായ വിജയ് മല്യ 2016ൽ ഇന്ത്യ വിട്ടിരുന്നു. വിചാരണ നേരിടാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കണ്ടുകെട്ടിയ സ്വത്തുക്കൾക്കൊപ്പം ബാങ്കുകൾക്കും മറ്റ് കടക്കാർക്കും നൽകാനുള്ള കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Read More

നോയിഡ : സർക്കാർ ഓഫീസിലെത്തിയ വൃദ്ധനെ ഒരു മണിക്കൂറോളം കാത്ത് നിർത്തിച്ച ജീവനക്കാർക്ക് ‘ സ്റ്റാൻഡപ്പ് ‘ ശിക്ഷ . ഉത്തർപ്രദേശിലെ നോയിഡ അതോറിറ്റിയിലെ ജീവനക്കാരാണ് ഡോക്യുമെൻ്റേഷൻ നടപടികൾക്ക് എത്തിയ വയോധികനെ ഒരു മണിക്കൂറിലധികം കാത്ത് നിർത്തിപ്പിച്ചത് . സംഭവം അറിഞ്ഞ സിഇഒ വയോധികന് മുൻഗണന നൽകി ചുമതല പൂർത്തിയാക്കാൻ ജീവനക്കാരോട് ഫോണിൽ നിർദേശം നൽകി. എന്നിട്ടും ഉദ്യോഗസ്ഥർ പേപ്പർ വർക്കുകൾ വൈകിപ്പിച്ചു . ഇതാണ് സിഇഒ ഡോ. ലോകേഷിനെ പ്രകോപിതനാക്കിയത് . തുടർന്ന് അദ്ദേഹം ഓഫീസിൽ നേരിട്ട് എത്തി. ജീവനക്കാരോട് കൃത്യവിലോപം കാട്ടിയതിന് അരമണിക്കൂർ എഴുനേറ്റ് നിന്ന് തന്നെ ജോലി ചെയ്യാനും ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Read More