- പന്തൽ തകരാൻ പോകുന്നുവെന്ന് അനൗൺസ്മെന്റ് നടത്തിയത് ആര് ? ദുർഗ്ഗാ പൂജ പന്തലിലെ അപകടത്തിൽ ദുരൂഹത , അന്വേഷണം ആരംഭിച്ച് പോലീസ്
- നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത് ലോറൻസ് ബിഷ്ണോയി സംഘം ; ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു
- ആദ്യത്തെ കൺമണി; കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് മരിയ വാൽഷ്
- ജയിലുകൾ നിറഞ്ഞു; അന്തേവാസികൾക്ക് മോചനം നൽകി അധികൃതർ
- കാലാവസ്ഥ മാറുന്നു; അടുത്ത ആഴ്ചയോടെ തണുപ്പ്
- സമ്മേളനത്തിൽ നിന്നും വിട്ട് നിന്ന സംഭവം; ആരോഗ്യമന്ത്രിയ്ക്ക് വിമർശനം
- വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച; ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികൾ
- നദിയിലേക്ക് ഇറങ്ങി യുവതി; രക്ഷകരായി ഫയർഫോഴ്സ്
ലേഖകന്: Anu Nair
കോയമ്പത്തൂർ: 1998ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട നിരോധിത തീവ്രവാദ സംഘടനയായ അൽ-ഉമ്മയുടെ സ്ഥാപകൻ എസ് എ ബാഷ (84) അന്തരിച്ചു.വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് കോയമ്പത്തൂരിലെ പിഎസ്ജി ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണം.മൂന്നു മാസങ്ങൾക്ക് പരോളിൽ ഇറങ്ങിയ ബാഷ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഉക്കടം റോസ് ഗാർഡനിലെ മകന്റെ വസതിയിലേക്ക് കൊണ്ടുവന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി ഏതാനും മാസങ്ങൾക്ക് മുമ്പ് മദ്രാസ് ഹൈക്കോടതി ബാഷയ്ക്ക് പരോൾ അനുവദിച്ചിരുന്നു. 1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിൽ 58 പേർ കൊല്ലപ്പെടുകയും 231 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബോംബ് സ്ഫോടനത്തിൻ്റെ സൂത്രധാരനായിരുന്നു ബാഷ. ആർ.എസ്.പുരത്ത് ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു സ്ഫോടനം. ആദ്യം കോയമ്പത്തൂർ പോലീസ് കൈകാര്യം ചെയ്ത അന്വേഷണം സിബി-സിഐഡിയുടെ പ്രത്യേക അന്വേഷണ വിഭാഗത്തിലേക്ക് മാറ്റി. കാലക്രമേണ, ബാഷ ഉൾപ്പെടെ 166 പ്രതികൾ അറസ്റ്റിലായി. നീണ്ട വിചാരണയ്ക്കൊടുവിൽ പ്രത്യേക കോടതി 158 പേരെ…
ന്യൂഡൽഹി: ജോർജിയയിലെ മൗണ്ടൻ റിസോർട്ടിൽ ഇന്ത്യക്കാരായ 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുഡൗരി റെസ്റ്റോറൻ്റിൻ്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് 12 മൃതദേഹങ്ങൾ കണ്ടെത്തിയത് . മരിച്ചവരെല്ലാം ഒരേ ഇന്ത്യൻ റസ്റ്റോറൻ്റിലെ ജീവനക്കാരാണ്. കാർബൺ മോണോക്സൈഡ് വിഷബാധയേറ്റാണ് ഇവർ മരിച്ചതെന്നാണ് സൂചന. ഇവരുടെ ശരീരത്തിൽ മറ്റു മുറിവുകളോ പരുക്കുകളോ ഇല്ല. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറൻസിക് പരിശോധനകൾ നടന്നു വരികയാണ്.വെള്ളിയാഴ്ച രാത്രി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ജനറേറ്റർ ഓണാക്കിയതായി പ്രാഥമിക അന്വേഷണത്തിൽ പറയുന്നു.അടച്ചിട്ട മുറിയിൽ പ്രവർത്തിച്ച ജനറേറ്ററിൽ നിന്നുയർന്ന പുക ശ്വസിച്ചായിരിക്കാം ഇവർ മരിച്ചതെന്നാണ് നിഗമനം സംഭവത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നതായി ടിബിലിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ന്യൂയോര്ക്ക് : ടിവി പരിപാടിയ്ക്കിടെ ഡൊണാള്ഡ് ട്രംപിനെതിരെ തെറ്റായ പരാമർശം നടത്തിയ അപകീര്ത്തിക്കേസ് തീര്പ്പാക്കാന് 15 മില്യണ് ഡോളര് നഷ്ടപരിഹാരം നല്കാന് എബിസി ന്യൂസ് സമ്മതിച്ചു. എഴുത്തുകാരി ഇ. ജീന് കരോളിനെ ബലാത്സംഗം ചെയ്തുവെന്ന സംഭവത്തില് ഡൊണാള്ഡ് ട്രംപിനു നിയമപരമായ ബാദ്ധ്യതയുണ്ടെന്നായിരുന്നു അവതാരകന് ജോര്ജ്ജ് സ്റ്റെഫാനോപൗലോസിന്റെ പരാമർശം . തുക ഡൊണാള്ഡ് ട്രംപിന്റെ പ്രസിഡന്ഷ്യല് ലൈബ്രറിക്ക് കൈമാറും. സെറ്റില്മെന്റിന്റെ ഭാഗമായി എബിസി ന്യൂസ് വെബ്സൈറ്റില് എഡിറ്റര് ഖേദം പ്രകടിപ്പിച്ചു.ട്രംപിന്റെ അഭിഭാഷകനായ അലജാന്ഡ്രോ ബ്രിട്ടോയുടെ നിയമ സ്ഥാപനത്തിന് ഒരു മില്യണ് ഡോളര് കോടതി ചെലവു നല്കാനും എബിസി ന്യൂസ് തയ്യാറായി. ‘കോടതി വ്യവഹാരങ്ങള് നീട്ടിക്കൊണ്ടുപോകാതെ കക്ഷികള് ധാരണയില് എത്തിയതില് ഞങ്ങള്ക്ക് സന്തോഷമുണ്ട്’ എബിസി ന്യൂസ് വക്താവ് ജിന്നി കെദാസ് പറഞ്ഞു.
ബെംഗളൂരു: പ്രകൃതിക്കായി ജീവിച്ച പത്മശ്രീ തുളസി ഗൗഡ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളേത്തുടർന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 1944-ൽ ഹൊന്നല്ലി ഗ്രാമത്തിൽ നാരായൺ-നീലി ദമ്പതികളുടെ മകളായാണ് ജനനം. 2020-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത് 12-ാം വയസ്സിൽ തുളസി ഗൗഡ മരങ്ങളുമായി അടുക്കാൻ തുടങ്ങി. ചെടികൾ, മരങ്ങൾ, വള്ളികൾ, അവയുടെ ഇനം, ഒരു മരം എങ്ങനെ വളരുന്നു, ഒരു ചെടിക്ക് എത്ര വെള്ളം നൽകണം, എപ്പോൾ നനയ്ക്കണം അങ്ങനെ തുളസി ഗൗഡയ്ക്ക് അറിയാത്തതായി ഒന്നുമില്ല. കർണാടകയിൽ 100,000 മരങ്ങൾ പരിപാലിക്കുന്ന , 30,000 മരങ്ങൾ സ്വന്തമായി നട്ടുപിടിപ്പിച്ചത് ഈ വൃക്ഷമാതാവാണ് . വനത്തെക്കുറിച്ചുള്ള അറിവ് കാരണം ‘ കാടിന്റെ സർവ്വ വിജ്ഞാനകോശം’ എന്നും തുളസി ഗൗഡ അറിയപ്പെട്ടു. ഏത് ഇനം എപ്പോൾ നടണം? എത്ര വെള്ളം നനയ്ക്കണം? ഏത് ചെടിയിൽ ഏത് തരം വളമാണ് പ്രയോഗിക്കേണ്ടത്? ഏത് മരത്തിൽ ഏത് സമയത്താണ്…
റീൽസ് നിർമ്മിക്കാനായി ഏതറ്റം വരെയും പോകുന്നവരാണ് യുവതലമുറ . ജീവൻ പണയം വച്ച് കാട്ടുമൃഗങ്ങൾക്കൊപ്പം , അതിവേഗം പായുന്ന ട്രെയിനിൽ നിന്നുമൊക്കെ റീൽസ് ഉണ്ടാക്കുന്നവരുണ്ട് . അത്തരത്തിൽ പാമ്പിനെ ചുംബിച്ച് റീൽസ് നിർമ്മിക്കാൻ ഇറങ്ങിയ യുവാവിന് പറ്റിയ ആപത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭീമൻ പെരുമ്പാമ്പിനെ കൈകൊണ്ട് പിടികൂടി, വീഡിയോ ചെയ്യാൻ വേണ്ടി പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു യുവാവ്. അതിനിടെ പാമ്പ് യുവാവിനെ കടിയ്ക്കുകയായിരുന്നു . പൂനം ശർമ്മ (പൂനം_1992) എന്ന X അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പങ്ക് വച്ചിരിക്കുന്നത് . “ഒരുപക്ഷേ റീലുകൾ നിർമ്മിക്കുന്ന ഹോബി ചിലവേറിയതാകാം” എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് . വീഡിയോയിൽ, യുവാവ് ഭീമാകാരമായ പെരുമ്പാമ്പിനെ പിടിച്ചിരിക്കുന്നതായി കാണാം. പാമ്പിനെ ചുംബിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് പെട്ടെന്ന് യുവാവിൻ്റെ മുഖത്ത് കടിക്കുകയായിരുന്നു. https://twitter.com/i/status/1867182696822370559
ന്യൂഡല്ഹി: കഴിഞ്ഞ 10 വർഷത്തിനിടെ തനിക്ക് സോണിയാ ഗാന്ധിയെ ഒരിക്കൽ മാത്രമേ കാണാൻ അവസരം ലഭിച്ചിട്ടുള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ . ഗാന്ധി കുടുംബമാണ് തൻ്റെ രാഷ്ട്രീയ ജീവിതം ഉണ്ടാക്കിയതും നശിപ്പിച്ചതെന്നും എന്നാൽ താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. എന്റെ രാഷ്ട്രീയ ജീവിതം ഗാന്ധിമാര് ഉണ്ടാക്കിയതല്ല. പാര്ട്ടിയുമായുള്ള ദീര്ഘകാല ബന്ധം ഉണ്ടായിരുന്നിട്ടും ഗാന്ധി കുടുംബാംഗങ്ങളുമായി തനിക്ക് നേരിട്ടുള്ള ആശയവിനിമയം പരിമിതമായിരുന്നു. ‘സോണിയാ ഗാന്ധിയെ നേരിട്ട് കാണാന് എനിക്ക് അവസരം ലഭിച്ചിട്ട് 10 വര്ഷമായി. രാഹുല് ഗാന്ധിയോടൊപ്പം അര്ത്ഥവത്തായി സമയം ചിലവഴിക്കാനുള്ള അവസരം ഒരിക്കല് മാത്രമാണ് അനുവദിച്ചത്. ഒരേയൊരു അവസരത്തിലല്ലാതെ എനിക്ക് പ്രിയങ്കയെ കാണാന് കഴിഞ്ഞിട്ടില്ല. ഒരിക്കൽ രാഹുൽ ഗാന്ധിക്ക് ആശംസകൾ അയക്കാൻ പ്രിയങ്ക ഗാന്ധിയെ വിളിക്കേണ്ടി വന്നു. ഒരിക്കൽ സോണിയാ ഗാന്ധിക്ക് ക്രിസ്തുമസ് ആശംസിച്ചപ്പോൾ മാഡം പറഞ്ഞു – ‘ഞാൻ ഒരു ക്രിസ്ത്യാനിയല്ല . എന്നെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാക്കുമെന്നും മൻമോഹൻ സിംഗിനെ രാഷ്ട്രപതിയാക്കുമെന്നും പ്രണബ് മുഖർജി…
ചെന്നൈ : ചെസ്സ് ലോക ചാമ്പ്യൻ ഗുകേഷിന് ജന്മനാടിന്റെ സ്വീകരണം . ചെന്നൈ വിമാനത്താവളത്തിൽ എത്തിയ ഗുകേഷിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് എത്തിയത്. ഗുകേഷിനെ സ്വീകരിക്കാനായി സർക്കാരിനെ പ്രതിനിധീകരിച്ച് തമിഴ്നാട് കായിക വകുപ്പ് സെക്രട്ടറിയും ഒപ്പം സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റിയും ഗുകേഷിൻ്റെ അധ്യാപകരും എത്തിയിരുന്നു. ലോക കപ്പ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നുവെന്ന് ഗുകേഷ് പറഞ്ഞു. ‘ വളരെ സന്തോഷമുണ്ട്, ഈ പിന്തുണയും ഇന്ത്യയ്ക്ക് ഈ വിജയം അർത്ഥമാക്കുന്നതെന്തെന്നും മനസിലാകുന്നുണ്ട്. എല്ലാവരും എനിക്ക് വളരെയധികം ഊർജ്ജം നൽകിയെന്നും ആരാധകരോടായി ഗുകേഷ് പറഞ്ഞു. റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോഡാണ് ഗുകേഷ് തിരുത്തിയെഴുതിയത്. 1985ല് വെറും 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില് ലോക ചാമ്പ്യനായത്. പിന്നീട് മാഗ്നസ് കാള്സന് ലോകചാമ്പ്യനായത് 22 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്. വെറും 18 വയസ്സും എട്ട് മാസവും 14 ദിവസവും പ്രായമുള്ള ചെസ്സിലെ ലോകചാമ്പ്യനാവുക എന്ന…
തിരുവനന്തപുരം : ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് . സംസ്ഥാന പോലീസ് മേധാവിയാണ് ഉത്തരവിറക്കിയത് . പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. എംഎസ് സൊല്യൂഷന്സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ ട്യൂഷൻ സെന്ററുകളെ സഹായിക്കാൻ അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഈ വീഴ്ച്ച ഉണ്ടായതെന്നാണ് നിഗമനം . പ്ലസ് വണ് കണക്കുപരീക്ഷയുടെയും പത്താംക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ചോദ്യപേപ്പര് ചോര്ന്നത് എങ്ങനെ എന്ന് കണ്ടെത്തുക എളുപ്പമാവില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്. ചോദ്യപേപ്പര് തയ്യാറാക്കുന്നതോ അച്ചടിക്കുന്നതോ, സൂക്ഷിക്കുന്നതോ അതീവ സുരക്ഷയിലല്ല. അധ്യാപകരും അനധ്യാപകരുമായി ഏറെ പേര് ഈ പ്രക്രിയയില് ഉള്പ്പെട്ടിട്ടുണ്ട്. കേസിൽ എംഎസ് സൊല്യൂഷന്സ് യൂട്യൂബ് ചാനല് ഉടമയുടെ മൊഴിയെടുക്കും. ആരോപണം ഉയര്ന്ന സാഹചര്യത്തില് എം എസ് സൊല്യൂഷന്സ് പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിയിരുന്നു. നിയമനടപടികളുമായി സഹകരിക്കുമെന്നും എംഎസ് സൊല്യൂഷന്സ് അറിയിച്ചിരുന്നു.
ന്യൂഡൽഹി : ശ്രീലങ്കൻ ഭൂമി ഒരിക്കലും ദോഷകരമായ വിധത്തിൽ ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാർ ദിസനായകെയെ . ശ്രീലങ്കൻ പ്രസിഡൻ്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഇന്ത്യ സന്ദർശിച്ച അനുര കുമാർ ദിസനായകെയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ സ്വീകരിച്ചു. ‘ ഇന്ത്യയുമായുള്ള സഹകരണം തീർച്ചയായും ഇന്ത്യയുടെ താൽപ്പര്യത്തിനനുസരിച്ച് വികസിപ്പിക്കും. ഞങ്ങളുടെ തുടർച്ചയായ പിന്തുണ ഇന്ത്യക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ എപ്പോഴും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയുടെ വിദേശനയത്തിൽ ദ്വീപ് രാഷ്ട്രത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും‘ ദിസനായകെ പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യത്തിന് ഹാനികരമായ രീതിയിൽ ഞങ്ങളുടെ ഭൂമി ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഉറപ്പും നൽകിയിട്ടുണ്ട്.ഇന്ത്യയുമായുള്ള സഹകരണം തീർച്ചയായും അഭിവൃദ്ധിപ്പെടും – ദിസനായകെ പറഞ്ഞു, ഞങ്ങൾ 2 വർഷം മുമ്പ് അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ആ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇന്ത്യ ഞങ്ങളെ വളരെയധികം പിന്തുണച്ചു.- എന്നും സാമ്പത്തിക…
ലക്നൗ : ബംഗ്ലാദേശി , റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കാൻ ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ നിർമിച്ചത് 52,000-ത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകൾ . വ്യാജ ജനന സർട്ടിഫിക്കറ്റ് കണ്ടെത്തിയത് 11 ഗ്രാമങ്ങളിലാണ് . ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് പാൽഹിപൂരിലാണ്. 13707 വ്യാജ സർട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. 10151 സർട്ടിഫിക്കറ്റുകളാണ് നൂറുദ്ദീൻപൂരിൽ നിർമ്മിച്ചത്. 9393 വ്യാജ സർട്ടിഫിക്കറ്റുകളാണ് പൃഥ്വിപൂരിൽ നിന്ന് കണ്ടെത്തിയത്. ഈ വ്യാജ സർട്ടിഫിക്കറ്റുകളെല്ലാം റദ്ദാക്കുമെന്ന് യോഗി സർക്കാർ പ്രഖ്യാപിച്ചു. കേസുമായി ബന്ധപ്പെട്ട് റായ്ബറേലിയിലെ സലോണിൽ താമസിക്കുന്ന മുഹമ്മദ് സീഷാൻ, റിയാസ്, സുഹൈൽ ഖാൻ, വിഡിഒ വിജയ് സിംഗ് യാദവ് എന്നിവർ പിടിയിലായിട്ടുണ്ട്.2024 ജൂലൈയിൽ ചില ഗ്രാമങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതൽ ജനന സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്. എടിഎസിനൊപ്പം എൻഐഎയും കേസിൻ്റെ അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
