ലിമെറിക്ക്: ഷാനൻ നദിയിൽ വീണ യുവതിയ്ക്ക് രക്ഷകരായി ലിമെറിക്കിലെ അഗ്നിശമന സേനാംഗങ്ങൾ. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. യുവതി നദിയിലേക്ക് ഇറങ്ങുകയായിരുന്നു.
യുവതി നദിയിലേക്ക് ഇറങ്ങുന്നത് കണ്ടവർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഇവർ ഉടനെ സ്ഥലത്ത് എത്തി യുവതിയെ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തിച്ചു. പിന്നീട് ഇവരെ ലിമെറിക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവർക്ക് പരിക്കില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണം.
Discussion about this post

